തൃശ്ശൂർ

ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്

തൃശൂർ: ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്. കഴിഞ്ഞ10 മാസക്കാലം തൃശൂർ മെഡിക്കൽ കോളേജിൽ മാത്രം 4953 യൂണിറ്റ് രക്തമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നല്കിയത്.

മാർച്ച് മാസത്തിൽ കടുത്ത രക്തക്ഷാമം കാരണം ഓപ്പറേഷനുകൾ ഉൾപ്പെടെ മാറ്റി വെക്കേണ്ടി വന്നപ്പോൾ മെഗാ രക്ത ദാന ക്യാമ്പ് പ്രഖ്യാപിച്ച് മൂന്ന് ആഴ്ചകൊണ്ട് 1035 യൂണിറ്റ് രക്തം ദാനം ചെയ്യുകയുണ്ടായി. രക്തദാനത്തിൽ താരതമ്യങ്ങളേതുമില്ലാത്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്ന് തുടർച്ചയായി അടയാളപ്പെടുത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button