ഇരിട്ടി നഗരസഭാ പരിധിയിൽ വിവിധ പള്ളി കമ്മിറ്റികൾക്ക് കീഴിൽ നടത്തുന്ന റംസാൻ ഇഫ്ത്താറുകളും നോമ്പ്തുറയും പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ അനുസരിച്ച് നടത്താൻ തീരുമാനം

ഇരിട്ടി: വിവിധ പള്ളി കമ്മിറ്റികൾക്ക് കീഴിൽ നടത്തുന്ന റംസാൻ ഇഫ്ത്താറുകളും നോമ്പ്തുറയും പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ അനുസരിച്ച് നടത്താൻ തീരുമാനം ഇരിട്ടി നഗരസഭാ ഓഫിസിൽ വിളിച്ചുചേർന്ന മഹല്ല് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഒറ്റ തവണ ഉപയോഗിക്കുന്ന വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കണം. മാലിന്യങ്ങൾ ഉറവിട സ്ഥലത്ത് തന്ന ശാസ്ത്രീയമായി സംസ്കരിക്കണം. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നോമ്പ് തുറ സ്ഥലങ്ങൾ സന്ദർശിക്കുകയും പരിശോധന നടത്താനും തീരുമാനിച്ചു. ഹരിതനിയമാവലി പൂർണ്ണമായും പാലിക്കുന്ന കമ്മിറ്റിക്ക് ഉപഹാരം നൽകും. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷയായി. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ കെ
. സോയ, ഹരിത കേരള മിഷൻ ജില്ലാ ആർ.പി. ജയപ്രകാശ് പന്തക്ക, സെക്രട്ടറി
രാഗേഷ് പാലേരി വീട്ടിൽ, ക്ലിൻ സിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് സുപ്പർവൈസർ സി.പി. സലിം, തുടങ്ങിയവർ സംസാരിച്ചു.