!-- afp header code starts here -->
മട്ടന്നൂർ

മട്ടന്നൂർ – ശിവപുരം മേഖലകളിൽ ഭീതി പരത്തിയ കാട്ട് പോത്ത് ചത്ത നിലയിൽ


മട്ടന്നൂർ:  കഴിഞ്ഞ ദിവസം മട്ടന്നൂർ വെള്ളിയാംപറമ്പ് മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ പോത്തിനെ ഇന്നു രാവിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടു ചേർന്നുള്ള കുറ്റിക്കാട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിൽ അലഞ്ഞു തിരിഞ്ഞ പോത്ത് നാട്ടുകാരുടെ ഇടയിൽ ഭീതി പരത്തിയിരുന്നു.
ഉദരരോഗം മൂലമാവാം പോത്ത് ചത്തതെന്ന് വനം വകുപ്പ് അധികൃതർ സംശയിക്കുന്നു. ഡി. എഫ് ഒ,  ചീഫ് വെറ്റെറിനറി സർജൻ എന്നിവരുടെ നേതൃത്വത്തിൽ വന്യജീവിയുടെ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button