india
കനത്തമഴ: ദല്‍ഹിയില്‍ മരണം 11

കനത്തമഴയില്‍ ദല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇന്നലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ സിറാസ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ട് കുട്ടികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് കരുതുന്നത്.
ഓഖ്ല അടിപ്പാതയിലെ വെള്ളക്കെട്ടിലും ഒരാള്‍ മുങ്ങിമരിച്ചു. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണാണ് മരണമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ ദല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് മരിച്ച ടാക്സി ഡ്രൈവര്‍ രമേഷ് ഉള്‍പ്പെട അഞ്ചുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നത്.