!-- afp header code starts here -->
Kerala

വനിത ശിശു വികസന വകുപ്പിൻ്റെ 8 -ാമത് പോഷൻ മാ പരിപാടിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘടനം നടന്നു

വനിത ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ 8 -ാമത് പോഷൻ മാസാചരണം (പോഷൻ മാ )2025 പരിപാടിയുടെ ജില്ലാതല ഉദ്ഘടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് കെ പി ബാലഗോപാലൻ നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.

പ്രോഗ്രാം ഓഫീസർ ബിന്ദു സി എ സ്വാഗതം പറഞ്ഞു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ശ്രീ. സജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ ദേന ഭരതൻ, പേരളശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഷീബ എ വി, ജില്ലാതല ഐ സി ഡി എസ് സെൽ സീനിയർ സൂപ്രണ്ട് അമർനാഥ്‌ ബ്ലോക്ക് മെമ്പർമാരായ ഇ കെ. സുരേഷൻ, ബിന്ദു കെ, പി കെ അനിത എന്നിവർ ചടങ്ങിന് ആശംസകള്‍ പറഞ്ഞു.



എടക്കാട് ശിശുവികസന പദ്ധതി ഓഫീസർ നിഷ നന്ദി പറഞ്ഞു. തുടർന്ന് പോഷകാഹാര പ്രദർശന മേളയും. പോഷൻ റാലിയും വിവിധ കലാപരിപാടികളും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button