Kerala
യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാർത്ഥ നിധി’ ഡൽഹിയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി നടൻ മമ്മൂട്ടി. നമ്മുടെ രാഷ്ട്രത്തിന്റെ യഥാർത്ഥ നിധി എന്നത് യുവജനങ്ങളാണെന്നും അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.
വിദ്യാർഥികളെ സംരക്ഷിക്കണമെന്നും അവരെ ശാക്തീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. നേരത്തെ മലയാളം സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബൻ, ടൊവിനോ, ദുൽഖർ സൽമാൻ, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവരും സന്ദീപ്, അനശ്വര രാജൻ, നസ്ലൻ തുടങ്ങിയ യുവതാരങ്ങളും സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.



