
കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. നാറാത്ത് വാചാപുറം സ്വദേശി അജ്മൽ (28) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയാണ് അപകടം.
നീന്തൽവശമല്ലാത്ത അജ്മൽ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കമ്പിൽ ‘അമീന കൂൾഹോം’ ഉടമ മുഹമ്മദ് കുഞ്ഞിയുടെയും അസ്മ ബീവിയുടെയും മകനാണ്. സഹോദരങ്ങൾ: അഫ്സൽ, അമീന (ഇരുവരും വിദ്യാർഥികൾ). കബറടക്കം നാളെ വ്യാഴാഴ്ച നാറാത്ത് മന്ന കബർസ്താനിൽ നടക്കും



