ഡൽഹി

പൊലീസ് അതിക്രമം; മറ്റന്നാൾ SFIയുടെ പഠിപ്പുമുടക്കൽ സമരം; വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ABVP

ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ മറ്റന്നാൾ SFIയുടെ പഠിപ്പുമുടക്കൽ സമരം. സ്‌കൂളുകളിൽ ഉൾപ്പെടെ ക്ലാസ് ബഹിഷ്കരിക്കും. മറ്റന്നാൾ രാജ്യവ്യാപകമായി രാത്രി സമരം നടത്തും. സ്കൂൾ, കോളേജുകൾ, സർവ്വകലാശകളിൽ ക്ലാസ് ബഹിഷ്കരിച്ച് സമരം നടത്തും. രാത്രി 10 മണി മുതൽ രാവിലെ വരെയാണ് സമരം.

രാജ്യത്തെ വിവിധ ഇടങ്ങളിൽ ജന്തർ മന്ദിറുകൾ ആകാൻ ആഹ്വാനം. 25-26 തീയതികളിൽ പൊലീസിന് സമ്മാനം നൽകാൻ ആഹ്വാനം നൽകി. ഡൽഹി പൊലീസിന് ഗിഫ്റ്റ് ആയി മെലഡി മിട്ടായി നൽകും. പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് മെലഡി നൽകി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.

അതേസമയം വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സംവാദത്തിലൂടെ പരിഹരിക്കണമെന്ന് ABVP ആവശ്യപ്പെട്ടു. അക്രമസംഭവങ്ങൾ നിർഭാഗ്യകരം. മത്സര പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ആവശ്യം. ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾ എബിവിപി അപലപിച്ചു.

പ്രക്ഷോഭത്തിന്റെ മറവിൽ ചില സാമൂഹ്യവിരുദ്ധ ശക്തികളും മനഃപൂർവം അക്രമം ആസൂത്രണം ചെയ്തു. ഇന്ത്യയിലെ വിദ്യാർത്ഥിസമൂഹം ബോധവാന്മാരും ദേശസ്നേഹികളുമാണ്. രാജ്യവിരുദ്ധ ഗൂഢാലോചനകൾക്ക് വിദ്യാർത്ഥിസമൂഹം ഒരിക്കലും ഉപകരണമാകില്ലെന്ന് എബിവിപി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button