
സംസ്ഥാനപാതയിൽ വൈദ്യുതലൈനിലേക്ക് മരം വീണു. അഗ്നിരക്ഷാസേനയുടെ ഇടപെടൽ കാരണം ദുരന്തമൊഴിവായി. ശ്രീകണ്ഠപുരം-തളിപ്പറമ്പ് സംസ്ഥാനപാതയിൽ വളക്കൈ വർക്ക് വർക്ക് ഷോപ്പിന് സമീപത്താണ് സംഭവം.
ശക്തമായ കാറ്റിലും മഴയിലും മരം വൈദ്യുതലൈനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് കൂടിയായതിനാൽ വിവരമറിഞ്ഞയുടനെ തളിപ്പറമ്പിൽനിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.
കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ഓഫ് ചെയ്തതോടെ അഗ്നിരക്ഷാസേന മരംമുറിച്ചുനീക്കി അപകടം ഒഴിവാക്കി. ഓഫീസർ അനുരൂപിന്റെ നേതൃത്വത്തിൽ രജീഷ്‌കുമാർ, അഭിനേഷ്, അനീഷ് പാലവിള എന്നിവർ നേതൃത്വം നൽകി.
ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി, റിട്ട. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥൻ പ്രേമരാജൻ കക്കാടി, ചെങ്ങളായി പഞ്ചായത്തിന്റെ സജ്ജം വൊളന്റിയർമാർ, കെ.എസ്.ഇ.ബി. ജീവനക്കാർ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



