Kerala

ജൂലൈ 8ന് സംസ്ഥാനത്തൊട്ടാകെ സ്വകാര്യ ബസുകൾ പണിമുടക്കുന്നു എന്ന തെറ്റായ വാർത്ത പ്രചരിക്കുന്നതായി കാണുന്നു

കൊല്ലം, പത്തനംതിട്ട കോട്ടയം, ആലപ്പുഴ എന്നീ നാലു ജില്ലകളിൽ മാത്രമാണ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ ജില്ലാ യൂണിറ്റുകൾ July 8 ന് സർവിസ് നിർത്തി വെച്ച് കൊണ്ട് ഒരു ദിവസത്തെ സൂചനസമരവും കലക്ട്രേറ്റ് മാർച്ചു. നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം എന്നി നാലു ജില്ലകൾ ഒഴികെയുള്ള പത്ത് ജില്ലകളിലും പതിവ് പോലെ സ്വകാര്യ ബസുകൾ ജൂലൈ 8 ന് സർവീസ് നടത്തുന്നതാണ്. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ജൂൺ 29 നും കാസർകോഡ് ജില്ലയിൽ ജൂൺ ആറിനും ഒരു ദിവസത്തെ സൂചന സമരവും കലക്ട്രേറ്റ് മാർച്ചും നടത്തുകയുണ്ടായി

ജൂലൈ 20 മുതൽ 26 വരെ ഒരാഴ്ച ഫെഡറേഷൻ മെമ്പർ മാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നതാണ് അതിന് ശേഷം സംസ്ഥാനത്തൊട്ടാകെ ഒരു ദിവസം സർവീസ് നിർത്തി വെച്ചു കൊണ്ടുള്ള സൂചന സമരവും സൂചന സമരത്തിന്‌ശേഷം അനിശ്ചിത കാല ബസ് സമരവുംനടത്താനാണ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്.

എന്ന്
ഹംസ ഏരിക്കുന്നൻ
ജനറൽ സെക്രട്ടറി
ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button