!-- afp header code starts here -->
Kerala

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരം കൃതികൾ 15 വരെ സമർപ്പിക്കാം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, ഡോ. കെ.എം.ജോർജ്ജ് സ്‌മാരക ഗവേഷണ പുരസ്‌കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്കാരം എന്നിവയ്ക്കായി കൃതികൾ സമർപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ ദീർഘിപ്പിച്ചതായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. 2024 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുള്ള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുക. ഡയറക്‌ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ കൃതികൾ ലഭിച്ചിരിക്കണം.

എൻ.വി കൃഷ്ണവാരിയർ സ്ാരക വൈജ്ഞാനിക പുരസ്‌കാരത്തിന് ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ, ഭാഷാ സാഹിത്യ പഠനങ്ങൾ, സാമൂഹിക ശാസ്ത്രം, കല/സാംസ്കാരിക പഠനങ്ങൾ എന്നീ മേഖലകളിലുള്ള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്. എം. പി. കുമാരൻ സ്മാരക വിവർത്തനപുരസകാത്തിന് ആംഗലേയ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്. ഡോ. കെ.എം ജോർജ്ജ് സ്‌മാരക ഗവേഷണ പുരസ്കാരം ശാസ്ത്രം/ശാസ്ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. 2024 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം/ശാസ്ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം സമർപ്പിക്കേണ്ടത്.

ഒരോ വിഭാഗത്തിനും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്.

ഫോൺ: 9497469556, 9447956162

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button