!-- afp header code starts here -->
കൂത്തുപറമ്പ്

കാർ യാത്രക്കാരെ മർദ്ദിച്ച യുവാവിനെതിരെ കേസ്

പാനൂർ.ബസ് ഷെൽട്ടറിന് സമീപം കാർ നിർത്തിയ വിരോധത്തിൽ യുവാവിനെ മർദ്ദിക്കുകയും തടയാൻ ചെന്ന ഉമ്മാമയെ പിടിച്ച് റോഡിലേക്ക് തള്ളിയിടുകയും അനുജത്തിയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് നെഞ്ചിൽ പിടിച്ച് തളളി മാനഹാനി വരുത്തുകയും യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന പരാതിയിൽ പാനൂർപോലീസ് കേസെടുത്തു.

കണ്ണൂർ കല്ലിക്കണ്ടി ചെറ്റക്കണ്ടിയിലെ 18 കാരന്റെ പരാതിയിലാണ് ചെണ്ടയാട് മഞ്ഞക്കാഞ്ഞിരത്തെചെൻക്കാണ്ടി സുമേഷിനെതിരെ കേസെടുത്തത്.28 ന് ശനിയാഴ്ച‌ രാത്രി 9.45 മണിക്ക് പുത്തൂർ ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം നവോദയ റോഡിൽ മഴവിൽ ബസ് ഷെൽട്ടറിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരനും കുടുംബവും സഞ്ചരിച്ച കാർ പ്രതി ഇരിക്കുന്ന ബസ് ഷെൽട്ടറിന് മുന്നിൽ നിർത്തിയതിലുള്ള വിരോധത്തിലായിരുന്നു അക്രമം.പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button