
ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, ഹൈവിഷൻ ചാനൽ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ., ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോ. എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായി ഇരിട്ടിയിലെ വ്യാപാരികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരിട്ടി വ്യാപാരോത്സവത്തിൻ്റെ ഭാഗമായുള്ള പ്രതിദിന സമ്മാന പദ്ധതിയുടെ ആറാം ദിന നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി,കണ്ണൂർ ജില്ലാ
വൈസ്.പ്രസിഡൻ്റ് എ.സുധാകരൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പയഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ജി.ശശിധരൻ നായർ അധ്യക്ഷനായി.2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൂപ്പൺ കെ.സി.ജോസ് കെ.എം കൃഷ്ണൻ മാസ്റ്റർക്ക് കൈമാറി.
വ്യാപാര സംഘടനാഭാരവാഹികളായ സുരേഷ് മിലൻ, പി.കെ.മുസ്തഫ ഹാജി,റെജി തോമസ്, ജോസഫ് വർഗ്ഗീസ്,സംഘാടക സമിതി ജനറൽ കൺവീനർ സന്തോഷ് കോയിറ്റി, ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ, മനോജ് അമ്മ, സിനോജ് മാക്സ്, കെ.കെ.ശിവദാസ്’ ബാബു സി.കീഴൂർ ,സി.സുരേഷ് കുമാർ,പി .പി .രാജീവൻ, എന്നിവർ സംസാരിച്ചു.



