!-- afp header code starts here -->
Kerala

അതിശക്തമായി മഴ; പൊതുജനങ്ങള്‍ക്ക് നിര്‍ദേശവുമായി റവന്യൂ മന്ത്രി

സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശവുമായി റവന്യൂ മന്ത്രി കെ രാജന്‍. ശക്തമായി പെയ്യുന്ന മഴയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. രാത്രിയാത്രകള്‍ കഴിവതും ഒഴിവാക്കണം. ദുരന്തസാധ്യതയുള്ള ഇടങ്ങളില്‍ മഴ ഉണ്ടായാല്‍ ഉടന്‍ തന്നെ ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

3950 ത്തിലധികം ക്യാമ്പുകളില്‍ 5 ലക്ഷത്തിലധികം ആളുകളെ പാര്‍പ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 3000ത്തിലധികം ക്യാമ്പുകള്‍ ആരംഭിക്കാനുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ടെന്നും നിലവില്‍ രണ്ട് ക്യാമ്പുകള്‍ മാത്രമാണ് തുറന്നിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ ജില്ലകളിലെയും അവസ്ഥകള്‍ യോഗത്തില്‍ വിലയിരുത്തി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി കഴിഞ്ഞു. ജില്ലാ കളക്ടര്‍മാര്‍ക്ക് വിവിധ സാഹചര്യങ്ങള്‍ നേരിടാന്‍ ഓരോ കോടി രൂപ നല്‍കി. കൂടാതെ തദ്ദേശസ്ഥാപനങ്ങള്‍ക്കും പണം അനുവദിച്ചു. പഞ്ചായത്ത് ഒരു ലക്ഷം,
മുനിസിപ്പാലിറ്റികള്‍ക്ക് 3 ലക്ഷം, കോര്‍പ്പറേഷന്‍ 5ലക്ഷം എന്നിങ്ങനെ നല്‍കിയിട്ടുണ്ട്. 9 എന്‍ഡിആര്‍എഫ് ടീമുകള്‍ ജൂണ്‍ ഒന്നു മുതല്‍ സജ്ജമാകും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റവന്യൂ ഉദ്യോഗസ്ഥര്‍ ജൂണ്‍ രണ്ടുവരെ അവധി എടുക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഒന്നിലേറെ ജില്ലകള്‍ ബന്ധപ്പെടുന്ന ഇടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കണം. അപകട മുന്നറിയിപ്പ് കിട്ടിയാല്‍ മാറാനുള്ള സംവിധാനം ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button