kannur
വൈഎംസിഎ കൊട്ടിയൂർ; മംഗലാപുരം ഏനപൊയ്ക മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ യെൻ ആരോഗ്യകാർഡ് രജിസ്ട്രേഷനും പുതുക്കലും മാർച്ച് 12ന്

കൊട്ടിയൂർ: കൊട്ടിയൂർ വൈഎംസിയുടെ ആഭിമുഖ്യത്തിൽ മംഗലാപുരം ഏനെപൊയ്ക മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ യെൻ ആരോഗ്യകാർഡ് രജിസ്ട്രേഷനും, പുതുക്കലും ക്യാമ്പ് മാർച്ച് 12 ബുധനാഴ്ച നടത്തപ്പെടും. ചുങ്കക്കുന്ന് വൈഎംസിഎ ഹാളിൽ വെച്ച് നടത്തപ്പെടുന്ന ക്യാമ്പ് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഉണ്ടാവുക. ആരോഗ്യ കാർഡ് എടുക്കൽ അല്ലെങ്കിൽ പുതുക്കലിനായി ആധാർ/റേഷൻ കാർഡ് കോപ്പി കൊണ്ടുവരേണ്ടതാണ്.