ഇരിട്ടി
അന്നം അഭിമാനം പദ്ധതിക്ക് അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ ക്ലബ്സ് ഇരിട്ടി യുടെ ആഭിമുഖ്യത്തിൽ ഇന്നത്തെ ഭക്ഷണവും തുടർന്നുള്ള 4 ദിവസത്തേക്കുള്ള തുകയും നൽകി

ഇരിട്ടി: അന്നം അഭിമാനം പദ്ധതിക്ക് അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ ക്ലബ്സ് ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ ഇന്നത്തെ ഭക്ഷണവും തുടർന്നുള്ള 4 ദിവസത്തേക്കുള്ള തുകയും നൽകി. ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ അന്നം അഭിമാനം പദ്ധതിയുടെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വെച്ചു നടന്ന പരിപാടിയിൽ സീനിയർ ചേമ്പർ പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണൻ, അലയൻസ് ക്ലബ് പ്രസിഡന്റ് അഡ്വ ആന്റണി പുളിയന്മാക്കൽ, ഇരിട്ടി സിറ്റി ലയൻസ് ക്ലബ് പ്രസിഡന്റ് നിതീഷ് ജോസഫ് എന്നിവരിൽ നിന്നും ഇരിട്ടി പോലീസ് പി ആർ ഒ രജിത് കെ, എ എസ് ഐ മാരായ സുനിത, റീന സി എന്നിവർ ഭക്ഷണം ഏറ്റു വാങ്ങി. അന്നം അഭിമാനം പദ്ധതി കൺവീനർ വിജേഷ് ഒ, വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ പ്രസിഡന്റ് പി പ്രഭാകരൻ, ബിജു എൻ കെ, ബെന്നി പി എന്നിവർ പങ്കെടുത്തു.