!-- afp header code starts here -->
മട്ടന്നൂർ

നെഹ്‌റു അനുസ്മരണവും പുഷ്പാര്‍ച്ചനയും

തില്ലങ്കേരി: ആധുനിക ഇന്ത്യയുടെ ശില്‍പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില്‍ തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു.മണ്ഡലം പ്രസിഡണ്ട് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍, യു സി നാരായണന്‍,പലയാടന്‍ നാരായണന്‍, പി ജിജീഷ്, ഡോളിദാസ്, സി പി കമലാക്ഷി, വി രതീഷ്, എന്‍ മാഞ്ഞു, കെ രാധ തുടങ്ങിയവര്‍ സംസാരിച്ചു.തെക്കംപൊയില്‍ ബൂത്തില്‍ നടന്ന പരിപാടിക്ക് സേവാദള്‍ സംസ്ഥാന സെക്രട്ടി വി മോഹനന്‍, വാര്‍ഡ് പ്രസിഡണ്ട് എ വിനോദ് കുമാര്‍, കെ എന്‍ പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാഴക്കാലില്‍ വാര്‍ഡ് പ്രസിഡണ്ട് കെ പി പവിത്രന്‍, യു സി നാരായണന്‍, പി നാരായണന്‍, ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പള്ളിയത്ത് നടന്ന പരിപാടിയില്‍ എം സി വേണു, പി വി രാഘവന്‍, എം രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button