
കണ്ണൂർ: കണ്ണൂർ ടൗണിലെ കുപ്രസിദ്ധ മയക്കുമരുന്നു വില്പനക്കാരൻ കരടി ജയേഷിനെ എംഡിഎംഎ യും കഞ്ചാവുമായി പേരാവൂർ എക്‌സൈസ് പിടികൂടി. വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം 310 മി.ഗ്രാം എംഡിഎംഎ യും 10 ഗ്രാം കഞ്ചാവും ബൈക്കിൽ കടത്തിക്കൊണ്ടു വരുമ്പോഴാണ് പേരാവൂർ എക്‌സൈസ് ഇയാളെ പിടികൂടിയത്. 24 ആം മൈലിൽ വച്ച് എക്സെെസ് ഇൻസ്പെക്ടർ പി ടി യേശുദാസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കണ്ണൂർ വലിയന്നൂർ മുണ്ടയാട് സ്വദേശി പള്ളി ക്വാർട്ടേഴ്സിൽ ജയേഷ് പിടിയിലായത്. കണ്ണൂർ ടൗണിലെ മയക്കുമരുന്നു വില്പന സംഘത്തിലെ പ്രധാനിയായ ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ പത്മരാജൻ, പ്രിവൻ്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി വിജയൻ , സിവിൽ എക്സൈസ് ഓഫീസർ സിനോജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ ആർ ജോൺ, സിവിൽ എക്സൈസ് ഓഫീസർ, ഡ്രൈവർ ധനീഷ് സി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.



