!-- afp header code starts here -->
മട്ടന്നൂർ

ഹജ്ജ് സെൽ…. കണ്ണിമ വെട്ടാതെ ജാഗ്രതയോടെ

മട്ടന്നൂർ:  രാപകൽ ഭേദമില്ലാതെ അവർ സേവനം നടത്തുകയാണ്. ഒരു ചെറിയ പിഴവ്പോലും സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയോടെയാണ് അവർ ഓരോദിവസവും മുന്നോട്ടു പോകുന്നത്. അതിനായി കണ്ണിമവെട്ടാതെ 24 മണിക്കൂറും ഹജ്ജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഹജ്ജ് സെൽ ജീവനക്കാർ. കണ്ണൂരിലെ ഹജ്ജ് ക്യാമ്പിലെ വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 31 അംഗ സർക്കാർ ഉദ്യോഗസ്ഥരാണ്. സെൽ ഓഫീസറായി പ്രവർത്തനങ്ങൾക്ക് ന്വേതൃത്വം നൽകുന്നത് പൊലീസ് സുപ്രണ്ട് എസ്. നജീബാണ്. വിവിധ വകുപ്പുകളിൽനിന്ന് നിയുക്തരായ 30അംഗ ഉദ്യോഗസ്ഥ സംഘമാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത്.  
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 29 വിമാനങ്ങളാണ് സൗദിലേക്ക് ഈ ഹജ്ജ് കാലയളവിൽ പറന്നുയരുന്നത്. ഹാജിമാർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ ജിദ്ദയിൽ എത്തുന്നത് വരെയും അവിടെ നിന്നും തിരിച്ച് നാട്ടിലേക്കുള്ള ലെഗേജ് കൈമാറുന്നത് വരെയുമുള്ള ഔദ്യോഗിക ചുമതല, ലഗേജ് സ്വീകരിക്കൽ, യാത്രാ രേഖകൾ തയാറാക്കി നൽകൽ, പാസ് പോർട്ട്, വിസ, കണ്ണൂരിൽ നിന്നും ജിദ്ദയിലേക്കും ഹാജിമാർ തിരിച്ച് മദീനയിൽ നിന്നും കണ്ണൂരിലേക്കുമുള്ള ബോർഡിങ് പാസുകളുടെ വിതരണം, ഹാജിമാരുടെ തിരിച്ചറിയൽ കാർഡ്, സ്റ്റീൽ വളകൾ, ഹെൽത്ത് ആൻഡ് ട്രയിനിങ് കാർഡ് പരിശോധിച്ച് യഥാവിധിയാണോയെന്ന് ഉറപ്പ് വരുത്തൽ, മാർഗനിർദ്ദേശങ്ങൾ നൽകൽ, മെഡിക്കൽ സഹായം ഹജ്ജ് ക്യാമ്പിലെ സംഘാടക സമിതിയുമായി സഹകരിച്ച് ഹാജിമാർക്കുള്ള താമസം, ഭക്ഷണം, പ്രാർഥന, മെഡിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഹാജിമാരുടെ ക്ഷേമങ്ങൾ ഉറപ്പ് വരുത്തുന്നത് ഹജ്ജ് സെൽ ആണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി, സംസ്ഥാന ഹജ്ജ് കമ്മിറ്റി, എയർപോർട്ട് അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെൻറ്, വിദേശകാര്യ വകുപ്പ്, ജിദ്ദ കോൺസുലേറ്റ് തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കുകയെന്നതും ഹജജ് സെല്ലിന്റെ പ്രധാന ചുമതലയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button