!-- afp header code starts here -->
Kerala

കേരളത്തിലാകെ 1800-ലധികം ഓണച്ചന്തകൾ 10 ദിവസത്തേക്ക്, ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കൺസ്യൂമർ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ കേരളീയ ജീവിതത്തിന്റെ ഊഷ്മളതയും സമൃദ്ധിയും വിളിച്ചോതുന്ന ഓണക്കാലം വീണ്ടും വന്നെത്തി. ഈ ആഘോഷവേളയിൽ സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ നമ്മൾ നടത്തുന്ന വിപണന മേളകൾ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.ഈ വർഷവും പതിവുപോലെ, കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ഇവിടെ സജ്ജമായിക്കഴിഞ്ഞു. ഈ സഹകരണ സംഘങ്ങളിലൂടെ 1800-ലധികം ഓണച്ചന്തകളാണ് സംസ്ഥാനത്തുടനീളം 10 ദിവസത്തേക്ക് പ്രവർത്തിക്കുന്നത്.

സാധാരണ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, നമ്മുടെ സഹകരണ സംഘങ്ങളുടെ തന്നെ ഉൽപ്പന്നങ്ങളും ഈ ചന്തകളിൽ ലഭ്യമാക്കുന്നുണ്ട്. ഈ ഓണച്ചന്തകളിലെ വിലനിലവാരം നിങ്ങൾക്ക് നേരിട്ടറിയാൻ കഴിയും. ഉദാഹരണത്തിന്, പുറത്ത് കിലോയ്ക്ക് 40 രൂപയിലധികം വിലയുള്ള അരി ഇവിടെ 33 രൂപയ്ക്ക് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button