ഇരിട്ടി ശ്രീനാരായണ ഗുരു മന്ദിരം വാർഷികാഘോഷം

ഇരിട്ടി: ഇരിട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിൻ്റെ ഇരുപത്തിമൂന്നാമത് വാർഷികാഘോഷം ഗുരുമന്ദിരത്തിൽ വെച്ച് നടന്നു. ഗുരുപൂജ, പതാക ഉയർത്തൽ, സമൂഹ പ്രാർത്ഥന എന്നിവക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു. ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് പൊന്നുരുന്നി ഉമേശ്വരൻ പ്രഭാഷണവും നടത്തി. പെൻഷനേഴ്സ് സംസ്ഥാന കൗൺസിൽ സെക്രട്ടറി കെ. എം. സജീവ് മുഖ്യ ഭാഷണം നടത്തി. കുടുംബ ഭദ്രതയും പരസ്പരസൗഹൃദവും എന്ന വിഷയത്തിൽ റിട്ട. ജോയിൻ്റ് ഡയറക്ടർ ഡോ. കെ. സോമനും, പെൻഷൻകാർക്ക് സാമൂഹ്യ പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടാം എന്ന വിഷയത്തിൽ അഡ്വ. ടി. ശശിധരനും ക്ലാസെടുത്തു. പി. എൻ. ബാബു ആമുഖ ഭാഷണം നടത്തി. അസി : സെക്രട്ടറി എം.ആർ. ഷാജി, കെ. കെ. സോമൻ, കെ. എം. രാജൻ, അനൂപ് പനക്കൽ, നിർമ്മല അനുരുദ്ധൻ, ചന്ദ്രമതി ടീച്ചർ, രാധാമണിഗോപി, യു.എസ്. അഭിലാഷ്, ജയരാജൻ മുത്താറിക്കുളം, വിജയൻ ചാത്തോത്ത്, പി.ജി. രാമകൃഷ്ണൻ, ജിൻസ് ഉളിക്കൽ, ശശിധരൻ തറപ്പേൽ, എ. എം. കൃഷ്ണൻകുട്ടി, പി. കെ. രാമൻ മാസ്റ്റർ, എ.എൻ. സുകുമാരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. ഗുരുമന്ദിര ചടങ്ങുകൾക്ക് രതീഷ് തന്ത്രികൾ നേതൃത്വം നൽകി.