കോഴിക്കോട്
വാട്ടർ അതോറിറ്റി പൈപ്പ് ഇടാൻ റോഡ് കീറി; കോഴിക്കോട് മാവൂരിൽ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മാവൂർ ചെറൂപ്പയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. അഭിൻ കൃഷ്ണ എന്ന യുവാവാണ് മരിച്ചത്. പെരുവയൽ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക് വരുകയായിരുന്ന യുവാവാണ് മരിച്ചത്. വാട്ടർ അതോറിറ്റി പൈപ്പ് ഇടാൻ റോഡ് കീറിയപ്പോൾ രൂപപ്പെട്ട കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.