ഇരിട്ടി
ഇന്ത്യന്‍ ഭരണഘടന ദിനം ആചരിച്ചു

ഇരിട്ടി:ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷിക ദിനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആചരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജീദ സാദിക് അധ്യക്ഷത വഹിച്ചു. ജോയിന്റ് ബിഡിഒമാരായ പി ദിവാകരന്,കെ രമേശന്,ഇഒ പ്രകാശന് എന്നിവര്‍ സംസാരിച്ചു.ജീവനക്കാര്‍ക്ക് വേണ്ടി ഭരണഘടന ക്വിസ് മത്സരം നടത്തി.സമ്മാനം വിതരണം ചെയ്തു.