TAMILNADU

തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു

തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. ഒരു കിഡയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സുരേഷ്. കരണ്‍ രോഗം സംബന്ധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയില്‍ ഇന്നലെയാണ് അന്ത്യം. ചെന്നൈ രാജീവ് ഗാന്ധി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാക്ക മുട്ടൈ സംവിധായകന്‍ മണികണ്ഠന്‍റെ സഹായിയായാണ് സുരേഷ് സംഗയ്യ സിനിമയിലേക്ക് എത്തുന്നത്. വിധാര്‍ഥ് നായകനായ ഒരു കിഡയിന്‍ കരുണൈ മനു അരങ്ങേറ്റ ചിത്രമായിരുന്നു. പ്രേജിയെ നായകനാക്കി സത്യ സോധനൈ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. സെന്തിലിനെ നായകനാക്കി, ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലുമായിരുന്നു സുരേഷ് സംഗയ്യ.

സംവിധായിക ഹലിത ഷമീം, ഛായാഗ്രാഹകന്‍ ശരണ്‍, സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ തുടങ്ങി സിനിമാ രംഗത്തെ നിരവധി പേര്‍ സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ഞെട്ടലോടും സങ്കടത്തോടും കൂടിയാണ് സുരേഷിന്‍റെ വിയോഗ വാര്‍ത്ത കേട്ടത്. ഒരു കിഡയിന്‍ കരുണഐ മനു മൂല്യമുള്ള ഒരു ചിത്രമായാണ് മുന്‍പേ എന്‍റെ മനസിലുള്ളത്. ഇപ്പോഴതിന് കൂടുതല്‍ ആഴമുള്ള പ്രസക്തി ഉണ്ടെന്ന് തോന്നുന്നു, ഹലിത ഷമീം എക്സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button