ഇരിട്ടി
ആദിവാസി ദളിത് മുന്നേറ്റ സമിതി ആറളം വന്യജീവി സങ്കേതം ഓഫീസിലേക്ക് മാർച്ച് നടത്തി

ഇരിട്ടി: ഫാമിൽ അടിക്കടി കാട്ടാനകൾ ആദിവാസികളെ കൊല്ലുന്നത് തടയുന്നതിൽ പരാജയപ്പെട്ട വനം വകുപ്പിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറളം വന്യജീവി കേന്ദ്രത്തിലേക്ക് ആദിവാസി ദലിത് മുന്നേറ്റ സമിതി, ആദിവാസി ഗോത്ര ജന സഭ മാർച്ച് നടത്തി.പുനരധിവാസ മിഷൻ ചെയർമാൻ എന്ന നിലയിൽ ആദിവാസികളുടെ മരണത്തിനുള്ള ഉത്തരവാധിത്വത്തിൽ നിന്നും ജില്ലാ കളക്ടർക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ടി.സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഭാസ്‌കരൻ തലക്കുളം, ബിന്ദു രാജൻ, അശ്വതി അശോകൻ , രാജൻ പെരുന്തനം , സുന്ദരൻമോഹനൻ , സിനി ഷാജി എന്നിവർ പ്രസംഗിച്ചു.