
ഇരിട്ടി: എസ്എൻഡിപി യോഗം ആനപ്പന്തി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന്യമൃഗ ശല്യത്തിനെതിരേ പ്രതിഷേധ സായാഹ്ന ധർണ നടത്തി. കാട്ടാനകളുടെ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക, പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക, ആന മതിലും സോളാർ വേലിയും സ്ഥാപിക്കുക, ആറളം ഫാമിനെ പഞ്ചായത്ത് ആയി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ആനപ്പന്തി എസ്എൻഡിപി യോഗം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിക്കടവിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തിയത്. ധർണ്ണ എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം. ആർ. ഷാജി ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി യൂണിയൻ പ്രസിഡൻണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു മുഖ്യഭാഷണം നടത്തി. റവ: ഫാദർ ബോബൻ റാത്തപ്പള്ളി, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പി.സി. ജോസ്, ബിജോയ് പ്ലാത്തോട്ടത്തിൽ, കെ. കെ. സോമൻ, ജോസ് എ വൺ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിൻ സെക്രട്ടറി അനൂപ് പനക്കൽ, അഡ്വ. വിനോദ് തോമസ്, ജോർജ് ഓരത്തേൽ, തോമസുകുട്ടി തോട്ടത്തിൽ, ചന്ദ്രമതി ടീച്ചർ, ജോർജ് ഒറ്റപ്ലാക്കൽ, ടി.വി. ഉണ്ണി, എം. കെ. രവീന്ദ്രൻ, ശ്രീകാന്ദ് , പി.ജി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.



