ഇരിട്ടി

കുടുംബശ്രീ മിഷൻ ജില്ലാതലത്തിൽ സംഘടിപ്പിച്ച ബാലസഭ ട്രൈബൽ കലോത്സവത്തിൽ ഉളിക്കൽ സിഡിഎസ് ഒന്നാം സ്ഥാനം നേടി

ഉളിക്കൽ:  കുടുംബശ്രീ മിഷൻ ജില്ലാതലത്തിൽ സംഘടിപ്പിച്ച ബാലസഭ  ട്രൈബൽ കലോത്സവത്തിൽ ഉളിക്കൽ സിഡിഎസ് ഒന്നാം സ്ഥാനം നേടി. കലോത്സവ വിജയികൾക്ക് അനുമോദനവും  കുടുംബശ്രീ പഞ്ചായത്ത് തല ചരിത്രം വിവരിക്കുന്ന ‘അമിക’ പുസ്തകത്തിന്റെ പ്രകാശനവും ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ്  നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജി അധ്യക്ഷത വഹിച്ചു. ട്രൈബൽ കലോത്സവത്തിൽ പങ്കെടുത്ത 30 കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര പുരുഷത്തമൻ, മെമ്പർമാരായ ടോമി ജോസഫ്, ആയിഷ ഇബ്രാഹിം, സുജ ആഷി, സരുൺ തോമസ്, ശ്രീദേവി എം പുതുശ്ശേരി, ഷൈമ ഷാജു എന്നിവർ  സംസാരിച്ചു.  സിഡിഎസ് ചെയർപേഴ്സൺ വിജി ശശി സ്വാഗതവും സിഡിഎസ് വൈസ് ചെയർപേഴ്സൺ സെലിൻ ചാക്കോ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ട്രൈബൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ  നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button