Kerala
മദ്രസാധ്യാപക ക്ഷേമനിധി: അടവ് തീയതി നീട്ടി

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധിയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടവാക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 10ല്‍ നിന്നും മാര്‍ച്ച് 31 വരെ നീട്ടിയതായി സിഇഒ അറിയിച്ചു.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ അംഗത്വം പുതുക്കുന്നതിന് അപേക്ഷയും അംഗത്വ കാര്‍ഡിന്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരവും
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി കെട്ടിടം, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ് ഹില്‍.പി.ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0495 2966 577.