സംസ്ഥാന മാസ്റ്റേര്‍ഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രഞ്ജിത് മാക്കുറ്റിക്ക് 4 വെള്ളി മെഡല്‍

പേരാവൂര്‍ : കാസര്‍ഗോഡ് നീലേശ്വരം ഇഎംഎസ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന 43 ാമത് സംസ്ഥാന മാസ്റ്റേര്‍ഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത് മാക്കുറ്റി 4 വെള്ളി മെഡല്‍ നേടി നാടിന് അഭിമാനം ആയി.
കാസര്‍ഗോഡ് മലയാളി മാസ്റ്റര്‍ഴ്‌സ് അത് ലറ്റിക്‌സ് അസോസിയേഷന്റ ആഭിമുഖ്യത്തില്‍ കുറച്ചു വ്യായാമം ഒത്തിരി ആരോഗ്യം എന്ന സന്ദേശം നല്‍കികൊണ്ട് 30 വയസ് മുതല്‍ 100 വയസുവരെ 5 വയസ് പ്രായ വ്യത്യാസത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന മസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചമ്പ്യന്‍ഷിപ്പില്‍ 50 വയസില്‍ താഴെ 1500 മീറ്റര്‍ ഓട്ടം വെള്ളി മെഡല്‍, 5000 മീറ്റര്‍ ഓട്ടം വെള്ളി മെഡല്‍, 1000 മീറ്റര്‍ ഓട്ടം വെള്ളി മെഡല്‍ ,റിലേയില്‍ വെള്ളി മെഡല്‍ ഉള്‍പ്പെടെ ആണ് രഞ്ജിത് 4 മെഡല്‍ നേട്ടം സ്വന്തമാക്കിയത്.2025 ഫെബ്രുവരി മാസം ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ദേശീയ മാസ്റ്റേര്‍ഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ 4 ഇനങ്ങളിലും രഞ്ജിത് യോഗ്യത നേടി.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ രഞ്ജിത് നേടുന്ന 17 ാമത്തെ മെഡല്‍ നേട്ടം ആണ് ഇത് .ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി ആഗസ്റ്റ് മാസം കൊറിയയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ ഗെയിംസിലും,തുടര്‍ന്ന് നടക്കുന്ന ലോക മാസ്റ്റര്‍ഴ്‌സ് മീറ്റില്‍ പങ്കെടുക്കണം എന്നാണ് ആഗ്രഹം എന്ന് രഞ്ജിത് പറഞ്ഞു.രമ്യ രഞ്ജിത് ആണ് ഭാര്യ, അനുനന്ദ്, അനുരഞ്ജ എന്നിവര്‍ മക്കള്‍ ആണ്.