ഇരിട്ടി

സർക്കാർ ആദിവാസിളെ ക്ഷണിച്ചുവരുത്തി വന്യമൃഗങ്ങൾക്ക് കൊല്ലാൻ വിട്ടുകൊടുക്കുന്നത് ഗുരുതരമായ കുറ്റകൃത്യം മാർ ജോസഫ് പാംപ്ലാനി

ഇരിട്ടി : തങ്ങളുടെ ആവാസ വ്യവഥയിൽ സ്വസ്ഥമായി ജീവിച്ച ആദിവാസികളെ ആറളത്തിലേക്ക് കഷിണിച്ചുവരുത്തി വന്യമൃഗങ്ങൾക്ക് കൊലചയ്യാൻ വിട്ടുകൊടുക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്  മാർ ജോസഫ് പാംപ്ലാനി. എടൂരിൽ  കെ സി വൈ എം തലശേരി അതിരൂപത നടത്തുന്ന  രാപകൽ ഉപവാസ സമരത്തിൽ  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . കാടിന്റെ ആവാസവ്യവസ്ഥ തകിടം മറിഞ്ഞിരിക്കുകയാണ്.  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ  വന്യമൃഗങ്ങൾക്ക്  സംരക്ഷണം നൽകാൻ തിരക്കു കൂട്ടുമ്പോൾ കേസിന്റെ പേരിൽ കർഷകനെ ഭീഷണി പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായി സംഘടിക്കണം. കേവലം മൈതാന പ്രസംഗങ്ങളല്ല  കർഷകന്റെ കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ കൊല്ലാൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ നമ്മൾ ഉപയോഗപ്പെടുത്തണം. ആറളം ഫാമിൽ കാട്ടാന അക്രമത്തിൽ മരിച്ച വെള്ളിയുടെയും ലീയുടെയും മരണത്തിൽ ദുഃഖം രേഘപെടുത്തിയ   ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വീണ്ടുമൊരിക്കൽ കൂടി ഇത്തരം ദാരുണമായ വാർത്തകൾ കേൾ ക്കാതിരിക്കാൻ ആനമതിലിന്റെ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി  ആർജ്ജവം കാണിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 
തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് എമിരിറ്റസ് മാർ. ജോർജ്ജ് ഞറളക്കാട്ട് സമര  നായകരായ  അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര എന്നിവരെ ഹാരം അണിയിച്ച് സമരം ഉദ്ഘാടനം ചെയ്തു. എ കെസി സി ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ , എടൂർ ഫൊറോന വികാരി  ഫാ. തോമസ് വടക്കേമുറി, സണ്ണി ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.  വേലായുധൻ, ബിജു എളംകുഴി, ലിസ്സി ജോസഫ്, തോമസ് വർഗീസ്, ഷീജ സെബാസ്റ്റ്യൻ, ജിനിൽ മർക്കോസ്, തോമസ് മാത്യു വരമ്പുങ്കൽ, എബിൻ ഐസക്, അനൽ സാബു, എഡ്വിൻ ജോർജ്, ജിബിൻ ജെയ്സൺ, ഷിജോ ജോസഫ് എന്നിവർ  സംസാരിച്ചു. റോണിറ്റ് പള്ളിപറമ്പിൽ, അതിരൂപത ഭാരവാഹികളായ ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, അഖിൽ നെല്ലിക്കൽ, പി.ജെ.  ജോയൽ  എന്നിവർ നേതൃത്വം നൽകി ഇന്ന് വൈകുന്നേരം 5 മണിക്ക്  ഉപവാസ സമരം അവസാനിക്കും.  കെ സി വൈ എം സംസ്ഥന പ്രസിഡൻറ് എബിൻ കണിവയലിൽ  ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം  ചെയ്യും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button