കൊളപ്പ ടർഫ് സ്റ്റേഡിയത്തിൽ ജനറേറ്റർ സ്ഥാപിക്കണം : യൂത്ത് കോൺഗ്രസ്

മട്ടന്നൂർ:കൊളപ്പയിൽ സ്ഥിതി ചെയ്യുന്ന കൂടാളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ രാത്രികാല മത്സരങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിന് അടിയന്തിരമായി ജനറേറ്റർ സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൊളപ്പ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കോടികൾ മുടക്കി പണിത സ്റ്റേഡിയത്തിൽ നിലവിൽ രണ്ട് പ്രധാന ലൈറ്റുകൾ കത്താത്തത് തന്നെ യുവാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.കൊളപ്പ ടൗൺ ജംഗ്ഷനിൽ സിഗ്നൽ സംവിധാനം അല്ലെങ്കിൽ ഡിവൈഡർ നിർമ്മിക്കുക,അഞ്ചാം വാർഡിൽ അംഗനവാടി സ്ഥാപിക്കുക,സ്ട്രീറ്റ് ലൈറ്റുകൾ പൂർണമായും സ്ഥാപിക്കുക തുടങ്ങിയവയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പതാക ഉയർത്തൽ ചടങ്ങിന് ശേഷം കൊളപ്പ ചിത്രാരി വി.ഡ ഡബ്ലിയു.എ ഹാളിൽ നടത്തിയ യൂണിറ്റ് സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സുഭാഷ് രാജൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ ഫർസീൻ മജീദ് ഉദ്ഘാടനം ചെയ്തു. ടി.സി സൈനുദ്ദീൻ പ്രസിഡണ്ടായി പുതിയ യൂണിറ്റ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കേന്ദ്ര സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സി.ഐ.എസ്.എഫ് പരീക്ഷയിൽ മികച്ച മാർക്ക് നേടി സെലക്ഷൻ ലഭിച്ച കൊളപ്പ മൂടേരിയിലെ അഭിഷേകിനെ സമ്മേളനം ആദരിച്ചു.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ജിതിൻ കൊളപ്പ,യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം പ്രസിഡണ്ട് അദ്വൈത്,കെ.എസ്.യു ജില്ലാ ഉപാധ്യക്ഷൻ ഹരികൃഷ്ണൻ പാളാട്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ആർ.കെ നവീൻ കുമാർ,വി.ഗോപി, ബൂത്ത് പ്രസിഡന്റ് കെ.പി ശശിധരൻ, ഒ.എം സന്തോഷ്,എൻ.എം സ്വാലിഹ്,കെ.ആദർശ്,വി വിജേഷ്,നന്ദന,അക്ഷയ് ബാലചന്ദ്രൻ,കെ.പി പത്മനാഭൻ,ആർ.പി ഷെസിൽ, പി.വി ഹരിദാസൻ എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു.