മട്ടന്നൂർ നിവാസികളെ ദുഃഖത്തിലാഴ്ത്തി ഉപ്പയും മകനും ഇനി ഓർമ്മ

മട്ടന്നൂർ : ശനിയാഴ്ച അർധ രാത്രി വാഹനാപകടത്തിൽ മരണപ്പെട്ട നവാസിൻ്റേയും മകൻ മുഹമ്മദ് യാസീൻ്റെയും ഭൗതികശരീരം പരിയാരം ഇൽഫത്തുൽ ഇസ്ലാം മദ്രസയിൽ പൊതുദർശനത്തിന് വച്ചപ്പോൾ പരിയാരത്തുകാർക്ക് ദുഃഖത്തിന്റെ ദിവസമായി മാറി. ശനിയാഴ്ച വൈകിട്ടായിരുന്നു കുടുംബം ഉരുവച്ചാലിലെ വീട്ടിൽ പോയത്. ഞായറാഴ്ച രാവിലെ മദ്റസയിൽ പോകേണ്ടത് കൊണ്ടാണ് രാത്രി നേരം വൈകിയിട്ടും പരിയാരത്തെ സ്വന്തം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പഠനത്തിൽ മിടുക്കനായ യാസീൻ പരിയാരം ഇൽഫത്തുൽ ഇസ്ലാം മദ്റസയിലെ മൂന്നാം തരം വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സി.എച്ച് സെൻ്ററിൽ നിന്നും കുളിപ്പിച്ച് വൈകിട്ട് നാല് മണിയോടെ പഴശ്ശിയിലെ വീട്ടിലും തുടർന്ന് പരിയാരത്തെ വീട്ടിലെത്തി. പരിയാരം മദ്റസയിൽ പൊതുദർശനത്തിന് വെച്ച പിതാവിൻ്റെയും മകൻ്റെയും മയ്യത്ത് അവസാനമായി ഒരു നോക്ക് കാണാൻ നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും നിരവധി പേർ എത്തി. അഡ്വ സണ്ണി ജോസഫ് എം.എൽ.എ , അഡ്വ. കരീം ചേലേരി,അൻസാരി തില്ലങ്കേരി,നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഇബ്രാഹിം മുണ്ടേരി,
പി പുരുഷോത്തമൻ, ടി എച്ച് ഷൗഖത്തലി മൗലവി, സുരേഷ് മാവില, വി.കെ സുരേഷ് ബാബു, ഇ.പി ശംസുദീൻ ,റഫീഖ് ദാരിമി, എൻ.സി സുമോദ്, പി കെ കുട്ട്യാലി , മുസ്ഥഫ ചൂര്യോട്ട്, പി പി ജലീൽ, ലത്തീഫ് ശിവപുരം, വി എൻ മുഹമ്മദ് , ഒമ്പാൻ ഹംസ, കൗൺസിലർ എം അശ്രഫ് തുടങ്ങിയവർ സംബന്ധിച്ചു.