Kerala
ഗുളികയ്ക്കുള്ളിൽനിന്ന് മൊട്ടുസൂചി കിട്ടിയെന്ന പരാതി; വ്യാജമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഗുളികയില്‍ നിന്ന് മൊട്ടുസൂചി കിട്ടിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഗുളിക വിശദമായി പരിശോധിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഈ നിഗമനത്തില്‍ എത്തിയത്. ഗുളികയ്ക്കുള്ളില്‍ സൂചി ഇരുന്ന ലക്ഷണമില്ലെന്നാണ് കണ്ടെത്തല്‍. ഇതേ ബാച്ചിലെ മറ്റ് ഗുളികകള്‍ക്കും പ്രശ്‌നമില്ല. (health department)
മാത്രമല്ല ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്‌സറേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.