മട്ടന്നൂരിൽ യുവാവിന് ദാരുണാന്ത്യം

മട്ടന്നൂര്‍ :കൊതേരിയില്‍ കാറുമായി കൂട്ടിയിടിച്ച ഇരുചക്ര വാഹന യാത്രികന് എതിരേ വന്ന ഫയര്‍ഫോഴ്സിന്റെ വാഹനത്തിനടിയില്‍ കുടുങ്ങി ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ എളമ്പാറ സ്വദേശി എൻസി അനുരാഗ് ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെയാണ് മട്ടന്നൂര്‍ – കണ്ണൂര്‍ റോഡില്‍ കോതേരിയില്‍ അപകടമുണ്ടായത്.
കോതേരിയിലെ ടിവിഎസ് ഷോറൂമിലെ ജീവനക്കാരനായ എളമ്പാറ സ്വദേശി അനുരാഗാ(28)ണ് അപകടത്തില്‍മരിച്ചത്. ഷോറൂമില്‍ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ മുന്നിലുണ്ടായിരുന്ന കാറിന്റെ പിറകില്‍ തട്ടുകയായിരുന്നു. ഇരുചക്ര വാഹനത്തിന് അധികം വേഗത ഉണ്ടായിരുന്നില്ലെങ്കിലും ഇടിയുടെ അഗാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ടു അനുരാഗ് റോഡിലേക്ക് വീഴുകയായിരുന്നു. അതിനിടെ മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സിന്റെ ഫയര്‍ എഞ്ചിന്റെ ടയറിനടിയില്‍ കുടുങ്ങി. അനുരാഗിന്റെ തലയും ഒരു കയ്യും ടയറിനുള്ളില്‍ കുടുങ്ങി കുറച്ചു ദൂരം മുന്നോട്ട് നീങ്ങിയ ശേഷമാണവാഹനം നിന്നത്. അപകടത്തില്‍ കൈക്കും തലയ്ക്കുമാണ് ഗുരുതര പരിക്കേറ്റിരുന്നത്.ഉടന്‍ തന്നെ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ വിജയൻ, പ്രീത ദമ്പതികളുടെ മകനാണ് അനുരാഗ്.യദു കൃഷ്ണ,
കൃഷ്ണേന്ദു എന്നിവർ സഹോദരങ്ങളാണ്.