Kerala
വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി

എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.