38-ാമത് ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ കേരള അമ്പെയ്ത്ത് ടീം പുറപ്പെട്ടു

പേരാവൂര്‍:ഉത്തരഹണ്ഡ് നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന 8 അംഗ കേരള അമ്പെയ്ത്ത് ടീം പുറപ്പെട്ടു.നാല് വനിത താരങ്ങളും,ഒരു പുരുഷ താരവും ഉള്‍പ്പെടെ 5 പേരടങ്ങുന്നതാണ് നാഷണല്‍ ഗെയിംസ് കേരള അമ്പെയ്യത് ടീം.സിദ്ധാര്‍ഥ് രാജഗോപാല്‍, ആര്‍ച്ച രാജന്‍, ബിബിത ബാലന്‍, പുരുഷ കോച്ച് സിദ്ധാര്‍ഥ് രാജഗോപാല്‍ 4 പേരും കണ്ണൂര്‍ ജില്ലയിലെ തൊണ്ടിയില്‍ സാന്ത്വനം സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നും, എ വി ഐശ്വര്യ, ആര്‍ച്ച വിനോദ് 2 അമ്പെയ്യത് താരങ്ങളും, വനിത പരിശീലക അക്ഷയ ദാസും,ടീം മാനേജര്‍ ഒ ആര്‍ രഞ്ജിത് ഉള്‍പ്പെടെ 4 പേര് വയനാട് നിന്നും പങ്കെടുക്കും.ഫെബ്രുവരി ഒന്ന് മുതല്‍ ഏഴ് വരെ ആണ് അമ്പെയ്യത് മത്സരങ്ങള്‍ നടക്കുന്നത്. ടീം 5 മുതല്‍ 26 വരെ വയനാട് വെണ്‍മണി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കോച്ചിങ് ക്യാമ്പില്‍ കഠിന പരിശീലനത്തിനു ശേഷമാണ് പുറപ്പെടുന്നത്.2022 നാല് സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒരു വെങ്കല മെഡലില്‍ ഒതുങ്ങി പുറകോട്ടു പോയെങ്കിലും. 2022-ലെ സ്വര്‍ണ്ണ മെഡല്‍ നേട്ടക്കാരായ എ വി ഐശ്വര്യയും, ആര്‍ച്ച രാജനും കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ നേട്ടക്കാരന്‍ ദശരഥ് രാജാഗോപാലും നിലവില്‍ ടീമില്‍ ഉണ്ട്. ഈ വര്‍ഷം ഇന്ത്യാ പോലീസ് ഗെയിംസ് സ്വര്‍ണ്ണ നേട്ടകാരിയും നാഷണല്‍ ഗെയിംസ് കന്നി മാത്‌സരാര്‍ഥി ബിബിത ബലനും,ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ 15 കാരി ആര്‍ച്ച വിനോദും പരിശീലനം കടുപ്പിച്ചത്തോടെ ഉന്നം തെറ്റാതെ ടീം കേരള ടീമിന് സ്വര്‍ണ്ണം ഏയ്യ് തിടാന്‍ കഴിയും എന്നും, ടീം മാനേജ്മെന്റും ടീംഅംഗങ്ങളും വലിയ പ്രതീക്ഷയിലും, ആത്മവിശ്വാസത്തിലും ആണ് ഉള്ളത് എന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി തങ്കച്ചന്‍ കോക്കാട്ട് പറഞ്ഞു.ആര്‍ച്ച രാജന്‍ കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം ഇടമന ഇ എ രാജന്‍, ബിന്ദു രാജന്‍, ദമ്പതികളുടെ മകള്‍ ആണ്.അര്‍ച്ചന രാജന്‍ സഹോദരിയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആണ്. കന്നി മത്‌സരാര്‍ഥി ബിബിത ബാലന്‍ അര്‍ച്ചയുടെ പിതൃസഹോദര പുത്രി ആണ്. ആസ്സം റൈഫിള്‍സില്‍ ജോലി ചെയ്യുന്ന ബിബിത കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഇടമന ഇ എ ബാലന്‍ ബാലന്‍, ലക്ഷ്മി ബാലന്‍ ദമ്പതികളുടെ മകള്‍ ആണ്.ഇ വി നന്ദു, ഇ വി അനന്ദു എന്നിവര്‍ സഹോദരങ്ങള്‍ ആണ്.ആര്‍ച്ച വിനോദ് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ +1 വിദ്യാര്‍ത്ഥി ആണ്.വയനാട് മാനന്തവാടി കാട്ടിമുല പാലോട് പി വി വിനോദ് കുമാര്‍, സുജാത വിനോദ് ദമ്പതികളുടെ മകള്‍ ആണ്.ഐശ്വര്യ തൃശൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആണ്. വയനാട് മാനന്തവാടി എല്ലുമന്തം ആനച്ചാലില്‍ എ യു വര്‍ക്കി, മോളി വര്‍ക്കി ദമ്പതികളുടെ മകള്‍ ആണ്, ദശരഥ് രാജഗോപാല്‍ പേരാവൂര്‍ കുഞ്ഞുംവീട്ടില്‍ കെ വി രാജഗോപാല്‍, സീമ ദമ്പതികളുടെ മകന്‍ ആണ്. പുരുഷ ടീമിന്റെ പരിശീലകനും മുത്ത സഹോദരനും ആയ സിദ്ധാര്‍ഥ് രാജഗോപാല്‍, ഋഷിക രാജഗോപാല്‍, അഭിമന്യു രാജഗോപാല്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്.തൃശൂര്‍ സഹൃദയ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആണ്.വനിത ടീമിനെ അക്ഷയ ദാസും പുരുഷ ടീമിനെ സിദ്ധാര്‍ഥ് രാജാഗോപാലും പരിശീലിപ്പിക്കുന്നത്.ഡെറാഡുണ്‍ രാജീവ്ഗാന്ധി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ റൗണ്ട് വ്യക്തിഗത, മിക്‌സ്ഡ്, വനിത ടീം ഇനത്തിലും കേരളത്തില്‍ നിന്നുള്ള അമ്പെയ്യത് താരങ്ങള്‍ മത്സരിക്കും. ടീം മാനേജര്‍ ഒ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്.