kannur
ഫേസ്ബുക്കിൽ പി പി ദിവ്യക്ക് ഭീഷണിയും അപകീർത്തിയും കേസെടുത്തു.

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയെ ഫേസ്ബുക്കിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന രണ്ടു പരാതികളിൽ കണ്ണൂർ വനിത പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കുകയായിരുന്നു.
പരാതിക്കാരിയുടെ മകളെ പുറത്തിറങ്ങിയാൽ പീഡിപ്പിച്ചു കൊല്ലുമെന്ന ഭീഷണിയിലാണ് ഒരു കേസ്. സി പി എം നേതാവ് പി. ശശിയുമായി ബന്ധപ്പെടുത്തി വളരെ മോശമായ രീതിയിൽ ഫേസ്ബുക്കിൽ പ്രചാരണം നടത്തിയതിനാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.