kannur
ബൈക്കും കാറും കുട്ടിയിടിച്ച് യുവാവിന് ഗുരുതരം

പരിയാരം :ദേശീയപാതയിൽ ഏമ്പേറ്റിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. കുറുമാത്തൂർ പാലേരിയിലെ കെ.വി. റിജിഷ് (22) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. സാരമായി പരിക്കേറ്റ യുവാവിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പരിയാരം പോലീസ് അപകടത്തിൽപ്പെട്ട ബൈക്കും കാറും കസ്റ്റഡിയിലെടുത്തു.