!-- afp header code starts here -->
NATIONAL

രാജസ്ഥാന്‍ റോയല്‍സ് ആരെയൊക്കെ നിലനിർത്തണമെന്ന് തീരുമാനിച്ചതിൽ സഞ്ജു സാസണ് വലിയ പങ്കുണ്ടെന്ന് രാഹുൽ ദ്രാവിഡ്

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെയാണ് നിലനിര്‍ത്തിയത്. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറെയും രാജസ്ഥാന്‍ കൈവിട്ടത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണെയും യശസ്വി ജയ്സ്വാളിനെയും 18 കോടിക്ക് നിലനിര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിനെയും ധ്രുവ് ജുറെലിനെയും 14 കോടിക്കും നിലനിര്‍ത്തി. വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയറെ 11 കോടിക്ക് നിലനിര്‍ത്തിയ രാജസ്ഥാന്‍ അണ്‍ ക്യാപ്ഡ് താരങ്ങളുടെ വിഭാഗത്തില്‍ പേസര്‍ സന്ദീപ് ശര്‍മയെ നാലു കോടിയും നല്‍കി നിലനിര്‍ത്തിയിരുന്നു. ബട്‌ലര്‍ക്ക് പുറമെ ഇന്ത്യൻ താരങ്ങളായ ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ കിവീസ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട് എന്നിവരെയും രാജസ്ഥാന്‍ കൈവിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button