മട്ടന്നൂർ
മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; പൊതുതെളിവെടുപ്പ് ഇന്നുമുതൽ

കൊട്ടിയൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള സാമൂഹിക പ്രത്യാഘാത പഠനം പൂർത്തിയായി.
പഠനം സംബന്ധിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്തു മുതൽ മട്ടന്നൂർ മുനിസിപ്പാലിറ്റി വരെയുള്ള പ്രദേശങ്ങളിലെ ഭൂമിയോ കെട്ടിടമോ നഷ്ടപ്പെടുന്നവരുടെ പൊതു തെളിവെടുപ്പ് ഇന്നുമുതൽ 24 വരെ നടക്കും.
മാനന്തവാടി – ബോയ്‌സ് ടൗൺ -പേരാവൂർ – ശിവപുരം – മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ നിർമ്മാണത്തിനായി സ്ഥലമോ കെട്ടിടങ്ങളോ വിട്ടുനൽകുന്നവരിൽ നിന്നാണ് പൊതുതെളിവെടുപ്പ് നടത്തുക. കോഴിക്കോട് തിക്കോടിയിലെ സ്വകാര്യ കൺസൾട്ടൻസിയാണ് സാമൂഹിക പ്രത്യാഘാത പഠനം നടത്തിയത്.