ഇരിട്ടി
ഇരിട്ടി നഗരസഭയിലെ വാർഡ് 8 നരിക്കുണ്ടംബഹുജന ശുചീകരണ യജ്ഞവും ശുചിത്വ വാർഡ് പ്രഖ്യാപനവും നടത്തി.

ഇരിട്ടി: വാർഡ് 8 നരിക്കുണ്ടം ബഹുജന ശുചീകരണ യജ്ഞവും ശുചിത്വ വാർഡ് പ്രഖ്യാപനവും നടത്തി. വാർഡ് കൗൺസിലർ കെ. നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ശുചിത്വ വാർഡ് പ്രഖ്യാപനം നടത്തി. ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ, എം. പ്രതാപൻ, ശുചിത്വ അംബാസിഡർ വി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ. അനിത സ്വാഗതവും ആശാവർക്കർ എ. ശൈലജ നന്ദിയും പറഞ്ഞു.
വാർഡ് ശുചീകരണ പ്രവർത്തനങ്ങൾക്ക് പി.വി. പ്രേമവല്ലി, സി.എം. പ്രേമി, ടി.പി. പ്രമീള, ശ്രീലേഷ്, മഹേഷ്, സി.കെ. അനീഷ്, പി. ഹരീന്ദ്രൻ, എൻ. നിജേഷ്, ഗൗരി ദീപ, നിർമ്മല, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.