!-- afp header code starts here -->
ഇരിട്ടി

ആർ.എസ്.എസ് നേതാവ് ഇരിട്ടിയിലെ അശ്വനി കുമാർ വധം ; വിധി 29ലേക്ക് മാറ്റി

തലശ്ശേരി: ബസ്സിൽയാത്ര ചെയ്യുകയായിരുന്ന ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) ബസ്സ് തടഞ്ഞിട്ട് കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി ഒക്ടോബർ 29 ലേക്ക് മാറ്റി. കേസ് പരിഗണിച്ച ശേഷമാണ് ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസാണ് വിധി 29 ലേക്ക് മാറ്റിയത്.

മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ.അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മൻസിലിൽ എം.വി. മർഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം. സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40), ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ. അലി (45), കൊവ്വമൽ നൗഫൽ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം.വീട്ടിൽ മുസ്‌തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷിര (40) എന്നിവരാണ് വിചാരണ നേരിട്ടത്.

ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ. മധുസൂദനൻ, കെ.സലീം, എം.ദാമോദരൻ, ഡി.സാലി, എം.സി. കുഞ്ഞുമൊയ്തീൻ തുടങ്ങിയ വരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലായ് 31ന് കുറ്റപത്രം നൽകി. വിളക്കോട്ടെ മാവില വീട്ടിൽ ലക്ഷ്മണൻ്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി മുൻ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ബി.പി.ശശിന്ദ്രനാണ് ഹാജരാവുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button