മലയാളത്തിലെ പ്രമുഖ നടന്‍ ടിപി. മാധവന്‍ അന്തരിച്ചു ; ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

കൊല്ലം: മലയാളത്തിലെ പ്രമുഖ നടന്മാരില്‍ ഒരാളായ ടി.പി. മാധവന്‍ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുനൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഏതാനും നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിസ്തയിലായിരുന്നു.
എട്ടുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമത്തിലായിരുന്ന ടി.പി. മാധവനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ചെറുതും വലുതുമായുള്ള അനേകം വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിരുന്ന ടി.പി. മാധവന്‍ അറൂനൂറിലധികം സിനിമകളിലാണ് അഭിനയിച്ചത്. 40ാം വയസ്സില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം 600-ലധികം സിനിമകളില്‍ അഭിനയിച്ചു.