Kerala
കേളകം ചെങ്ങോം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

മഞ്ഞളാംപുറം: കേളകം ചെങ്ങോം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മഞ്ഞളാംപുറം ചെങ്ങോം റോഡിൽ പാലത്തിന് സമീപത്തായാണ് അപകടം ഉണ്ടായത്. ചെങ്ങോം ഭാഗത്തുനിന്നും വന്ന കാർ മഞ്ഞളാംപുറം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.