മട്ടന്നൂർ

മട്ടന്നൂർ നഗരസഭ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി.

മട്ടന്നൂർ : 2024 ലെ ഡീലിമിറ്റേഷന്റെ ഭാഗമായി നടപ്പിലാക്കിയ കരട് വാർഡ് വിഭജന പട്ടിക കേരള ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂർ മുനിസിപ്പൽ യു.ഡി.എഫ്. കമ്മറ്റിക്ക് വേണ്ടി മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.പി. ഷംസുദ്ദീനും മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ. പ്രസാദും ഹൈക്കോടതി അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തിരം നൽകിയ കേസിലാണ് വിധിയുണ്ടായത്.
  

2021 ലെ സെൻസസ് നടക്കാത്തതു കാരണം 2011 സെൻസസ് അടിസ്ഥാനമാക്കിയും വാർഡുകളുടെ എണ്ണത്തിൽ ആനുപാതിക വർധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നത്. മട്ടന്നൂർ നഗരസഭയിൽ 2027 ൽ മാത്രമാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത്. 2025 ൽ സെൻസസ് നടക്കാനിരിക്കെ അത് കൂടി ഉൾപ്പെടുത്തി വാർഡ് വിഭജനം നടത്താൻ സാധിക്കും. മാത്രമല്ല ഇതിന് മുന്നെ സംസ്ഥാനത്ത് നടന്ന ഒരു ഡീലിമിറ്റേഷൻ ഉത്തരവുകളിലും മട്ടന്നൂർ ഉൾപ്പെടുത്തിയിരുന്നില്ല. നഗരസഭ രൂപീകരിച്ചതിന് ശേഷം വാർഡ് വിഭജനം നടന്ന സമയത്തെല്ലാം മട്ടന്നൂരിന് മാത്രമായി പ്രത്യേക ഉത്തരവായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും രാഷ്ട്രീയ പ്രേരിതമായി ഡീലിമിറ്റേഷൻ ചട്ടങ്ങൾ കാറ്റിൽ പറത്തി മട്ടന്നൂർ നഗരസഭാ ഭരണക്കാരും സി.പി.എമ്മും നടത്തിയ അശാസ്ത്രീയവും അപക്വവുമായ കരട് വാർഡ് വിഭജനത്തിനെതിരായുമാണ് യു.ഡി.എഫ്. ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button