ലഹരി മരുന്നുമായി ഇരിട്ടി കരിക്കോട്ടക്കരി സ്വദേശികളായ 3 പേർ എക്‌സൈസ് പിടിയില്‍

ഇരിട്ടി:എക്സൈസ് ഇന്‍സ്പെക്ടര്‍ അജീബ് ലബ്ബ എല്‍ എ യുടെ നേതൃത്വത്തില്‍ ആനപ്പന്തി ഭാഗത്ത് നടത്തിയ പരിശോധനയില്‍ മാരക രാസലഹരിമരുന്നായ എംഡിഎംഎ യുമായി കരിക്കോട്ടക്കരി സ്വദേശികളായ പ്രണവ് പ്രഭാതന്‍,അബിന്‍ റോയ് എന്നിവരെയാണ് ഇരിട്ടി എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 1.612 ഗ്രാം എംഡിഎംഎയും,ബൈക്കും കസ്റ്റഡിയില്‍ എടുത്തു.എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി മേഖലയില്‍ ലഹരി മരുന്ന് വില്പന നടത്തുന്നതില്‍ പ്രധാനിയായ ഇരിട്ടി സ്വദേശി ശമില്‍ കെ എസിനെ 1.289ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു.
ഇരിട്ടി റെയിഞ്ച് എക്‌സൈസ് ജന്‍സ്‌പെക്ടര്‍(ഗ്രേഡ് ) പ്രജീഷ് കുന്നുമ്മല്‍,അസിസ്റ്റന്റ് എക്‌സൈസ് ജന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസര്‍ സി എം ജെയിംസ് , എക്സൈസ് സൈബര്‍ സെല്‍ കണ്ണൂര്‍ പ്രിവെന്റീവ് ഓഫീസര്‍(ഗ്രേഡ്) സനലേഷ് ടി,പ്രിവെന്റീവ് ഓഫീസര്‍(ഗ്രേഡ്)അനില്‍കുമാര്‍ വി കെ, ഹണി സി, സിവില്‍ എക്സൈസ് ഓഫീസര്‍ നെല്‍സണ്‍ ടി തോമസ്, സന്ദീപ് ജി , അഖില്‍ പി ജി, രാഗില്‍ കെ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ജോര്‍ജ് കെ ടി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.