മഹിളാ കോൺഗ്രസ് സ്റ്റേറ്റ് ആന്തം ജില്ലാതല മത്സരം നടത്തി

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി സി സി ഓഡിറ്റോറിയത്തിൽ മഹിളാ കോൺഗ്രസ് സ്റ്റേറ്റ് ആന്തം ജില്ലാ തല വ്യക്തിഗതമത്സരവും ഗ്രൂപ്പ് മത്സരവും നടന്നു ജില്ലയിലെ 23 ബ്ലോക്കുകളിൽ നിന്ന് വിജയികളായവരാണ് ജില്ലാതലത്തിൽ പങ്കെടുത്തത് വ്യക്തിഗത ഇനത്തിൽ പാനൂർ ബ്ലോക്കിൽ നിന്നുള്ള സുവർണ്ണ ഒന്നാം സ്ഥാനവും, തലശേരി ബ്ലോക്കിൽ നിന്നുള്ള അനില പി പി രണ്ടാം സ്ഥാനവും നേടി ഗ്രൂപ്പ് വിഭാഗത്തിൽ ആലക്കോട് ബ്ലോക്കിൽ നിന്നുള്ള ഷേർളി സെബാസ്റ്റ്യനും സംഘവും ഒന്നാം സ്ഥാനവും പാനൂരിൽ നിന്നുള്ള സ്നേഹയും സംഘവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ് ,ടി. സി. പ്രിയ,ഉഷ അരവിന്ദ്, വസന്ത കെ.പി, ഷർമിള എ, ധനലക്ഷ്‌മി പി വി, ഉഷാകുമാരി കെ, പുഷ്‌പ തറമ്മൽ തുടങ്ങിയവർ പങ്കെടുത്തു.