kannur
പിക് അപ്പും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

പിലാത്തറ : പിക് അപ്പും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പിലാത്തറ സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികുളപ്പുറം ഒറന്നിടത്ത്ച്ചാലിലെ കെ.കെ ആദിത്യൻ(20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.50 മണിയോടെ ചെറുതാഴംമണ്ടൂർ അമ്പലം റോഡിലാണ് അപകടം.ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ കൊയോങ്കരയിലെ ജനാർദ്ദനന്റെയും പരേതയായ ജിജിയുടെയും മകനാണ്. സഹോദരി: നക്ഷത്ര. ഇടിയുടെ ആഘാതത്തിൽ യുവാവ് സഞ്ചിച്ചവാഹനം പൂർണ്ണമായും തകർന്ന് ചിതറിയ നിലയിലാണ്. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.