IRITTY

പിറന്നാൾ ദിനത്തിൽ പാഞ്ഞെത്തിയ അപകടം; മട്ടന്നൂരിൽ ബസ് സ്കൂ‌ട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു

ഇരിട്ടി : ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. മട്ടന്നൂർ കോളാരി സ്വദേശി വിനോദ്, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. വൈഷ്ണവിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. പിറന്നാൾ ദിനത്തിൽ പാഞ്ഞെത്തിയ അപകടത്തിന്റെ ആഘാത്തിലാണ് വിനോദിന്റെ കുടുംബം. കൂരൻ മുക്കിൽ രാവിലെ പത്തരയോടെയാണ് ദാരുണ അപകടമുണ്ടായത്.


ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ് ഇടിക്കുകയായിരുന്നു. വിനോദും മകനും ബസിന്റെ ചക്രത്തിനടിയിൽപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്നു വന്ന സ്കൂട്ടറിൽ നിന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.


ബൈക്ക് യാത്രക്കാരനായ ഫിറോസിനും അപകടത്തിൽ പരിക്കേറ്റിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വിനോദിനെയും വൈഷ്ണവിനെയും രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button