ഇരിട്ടി

ആറളം ഫാമിലെ രാപകൽ സമരക്കാർ രാത്രിയിൽ ആർ ആർ ടി ഓഫീസ് ഉപരോധിച്ചു

ഇരിട്ടി : കുട്ടിയാന ജനവാസ മേഖലയിൽ ഇറങ്ങിയപ്പോൾ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിട്ട കളക്‌ടർ ആദിവാസികളോട് അവഗണന കാണിക്കുന്നു എന്നാരോപിച്ച് ആറളം ഫാമിലെ രാപകൽ സമരക്കാർ ബുധനാഴ്ച  രാത്രിയിൽ ആർ ആർ ടി ഓഫീസ് ഉപരോധിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിൽ അപകടകാരിയായ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന പ്രദേശവാസികളുടെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് രാപകൽ സമരം നടത്തിവന്ന ആദിവാസികൾ ആർ ആർ ടി ഓഫീസിന് മുന്നിൽ വൻ പ്രതിക്ഷേധം തീർത്തത് . ആർ ആർ ടി ജീവനക്കാരെ ഓഫീസിൽ നിന്നും വെളിയിൽ വിടാതെയാണ് ഉപരോധം . അടിയന്തിര  സഹചര്യത്തിൽ പോലും സേനയെ വെളിയിൽ വിടാതെയാണ് പ്രതിക്ഷേധം . വൻ പോലീസ് സന്നാഹമാണ് സംഭവ സ്ഥലത്ത് എത്തിയിരിക്കുന്നത് . പ്രതിഷേധക്കാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറകാതെ വന്നതോടെ കനത്ത പ്രതിഷേധമാണ് നടക്കുന്നത് . രാത്രി വൈകിയും പോലീസ് സമരക്കാരുമായി ചർച്ച നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button